Skip to main content

വേദാന്തം: ദീപത്തിന്റെ നിശ്ചലമായി നാളം

എല്ലാംതന്നെ കേവലം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അപ്പോൾ അതിനെല്ലാം എന്തെങ്കിലും പരമമായ ലക്ഷ്യമുണ്ടെന്ന് പറയാൻ കഴിയുമോ? അതോ ജീവിതം ഒരു യാദൃശ്ചികത മാത്രമാണോ? ജീവിതം ഏതോ പരമമായ ലക്ഷ്യത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാൻ കഴിയുമോ? – ജീവിതത്തിൽ തനിക്കഭിമുഖീകരിക്കേണ്ടിവരുന്ന കാര്യങ്ങളെല്ലാംതന്നെ തന്റെ ഭൂതകാലജീവിതത്തിലെ പ്രവൃത്തികളുടെ ഫലമാണ്. അത് സുഖത്തിലായാലും ശരി, ദുഃഖത്തിലായാലും ശരി, അയാൾക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയില്ല. എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും ദൗർഭാഗ്യത്തിന്റെ ഒരു കലവറയല്ലാതെ മറ്റൊന്നുമല്ല. ഓരോ കൂടിച്ചേരലും വേർപാടിലേക്ക് നയിക്കും. അജ്ഞനായ ഒരുവൻ മാനസികമായ ഉത്കണ്ഠയുടെ ദുരിതഫലങ്ങളനുഭവിക്കും. എല്ലാ ഭൗതിക വസ്തുക്കളും നശിക്കുന്നവയാണ്, എന്തെന്നാൽ സമയം അവയെ എപ്പോഴും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ധർമ്മോപദേശങ്ങൾ നൽകുന്ന അറിവിലൂടെ ഭൗതികവസ്തുക്കളിലുള്ള ഒരുവന്റെ വിശ്വാസം വേരോടെ പിഴുതെറിയപ്പെടും.

Reviews
Average: 5 (1 vote)